Mukkam

ആനിരാജ തിരുവമ്പാടി നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി

മുക്കം : വയനാട് പാർലമെൻറ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി ആനി രാജ തിരുവമ്പാടി നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി. ആദിവാസികളുടെ ഭൂസംരക്ഷണസമരത്തിൽ രക്തസാക്ഷികളായ പി.കെ. സുകുമാരൻനായരുടെയും രാമൻമുത്തന്റെയും രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് ആനി രാജ ബുധനാഴ്ച തിരുവമ്പാടി മണ്ഡലത്തിലെ ആദ്യ പൊതുപര്യടനത്തിന് തുടക്കമിട്ടത്.

കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട്ടായിരുന്നു ആദ്യസ്വീകരണം. ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി പര്യടനം ഉദ്ഘാടനംചെയ്തു. തുടർന്ന് ചുള്ളിക്കാപറമ്പിലും കൊടിയത്തൂരിലും കാരശ്ശേരി ചീപ്പാൻകുഴിയിലും മുക്കം നഗരസഭയിലെ കച്ചേരിയിലും മണാശ്ശേരിയിലും നീലേശ്വരത്തും കാരശ്ശേരി കളരിക്കണ്ടിയിലും മുരിങ്ങംപുറായിലും പര്യടനം നടത്തി.

ഉച്ചകഴിഞ്ഞ് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിലായിരുന്നു ആദ്യപര്യടനം. തുടർന്ന് കൂടരഞ്ഞി, തിരുവമ്പാടി, തോട്ടത്തിൻകടവ്, പുന്നക്കൽ, പുല്ലൂരാംപാറ, നെല്ലിപ്പൊയിൽ, കോടഞ്ചേരി, കണ്ണോത്ത്, അടിവാരം, വെസ്റ്റ് കൈതപ്പൊയിൽ, കരിക്കുളം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം രാത്രി പുതുപ്പാടി പഞ്ചായത്തിലെ കുപ്പായക്കോട് സമാപിച്ചു.

ലിന്റോ ജോസഫ് എം.എൽ.എ., സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി.വി. ബാലൻ, എൽ.ഡി.എഫ്. മണ്ഡലം ചെയർമാൻ വി.കെ. വിനോദ്, കൺവീനർ കെ. മോഹനൻ, പി. ഗവാസ്, പി.കെ. കണ്ണൻ, കെ. ഷാജികുമാർ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. വിവിധകേന്ദ്രങ്ങളിൽ എൽ.ഡി.എഫ്. നേതാക്കളായ ഇ. രമേശ് ബാബു, ജോണി ഇടശ്ശേരി, ടി.എം. പൗലോസ്, മാത്യു ചെമ്പോട്ടിക്കൽ, എബ്രഹാം മാനുവൽ, പി.പി. ജോയി, ഇളമന ഹരിദാസ്, കെ.എം. അബ്ദു റഹ്‌മാൻ, ബേബി മണ്ണംപ്ലാക്കൽ, ഫൈസൽ തിരുവമ്പാടി, നാസർ കൊളായി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button