വന്യമൃഗശല്യത്തിനെതിരായ അനിശ്ചിതകാല റിലേ സത്യാഗ്രഹം 20-ാം ദിവസത്തിലേക്ക്
തിരുവമ്പാടി : മലയോര മേഖലയിൽ രൂക്ഷമായി തുടരുന്ന വന്യമൃഗശല്യത്തിന് ശ്വാശ്വതപരിഹാരം ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല റിലേസത്യാഗ്രഹം 20-ാം ദിവസത്തിലേക്ക്.
വനം, റവന്യു വകുപ്പുകൾ സംയുക്ത സർവേ നടത്തി വനാതിർത്തികൾ പുനർനിർണയിക്കുക, കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ സൗരോർജവേലികൾ സ്ഥാപിക്കുക, കർഷകർക്ക് തോക്ക് ലൈസൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തിരുവമ്പാടി വില്ലേജ് ഓഫീസിനു മുമ്പിൽ റിലേ സത്യാഗ്രഹം നടത്തുന്നത്.
11-ന് ആരംഭിച്ച സമരം ജില്ലാ പ്രസിഡന്റ് അഭിലാഷ് ദാസാണ് ഉദ്ഘാടനം ചെയ്തത്. പ്രശ്നത്തിന് പരിഹാരം തേടി വനംമന്ത്രി, കൃഷിമന്ത്രി, എം.എൽ.എ. തുടങ്ങിയവർക്ക് നിവേദനം നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് നേതാക്കൾ പറഞ്ഞു. എം.എ. ജോസ് മുള്ളനാനിയിൽ, സണ്ണി വി. ജോസഫ്, ലിൻസ് ജോർജ്, അബ്രഹാം വാമറ്റത്തിൽ, മനു പൈമ്പള്ളിൽ, വിൻസു തിരുമല, ജെയിംസ് മറ്റത്തിൽ, സെബാസ്റ്റ്യൻ കാക്കിയാനിയിൽ എന്നിവരുടെ നേതൃത്വത്തിലാണ് റിലേ സത്യാഗ്രഹം.