Karassery
ദീപാ ദാസ് മുൻഷി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദർശിച്ചു
കാരശ്ശേരി : കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി രാഹുൽഗാന്ധിയുടെ നോർത്ത് കാരശ്ശേരിയിലെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസ് സന്ദർശിച്ചു. എ.ഐ.സി.സി. സെക്രട്ടറി പി. വിശ്വനാഥൻ അവരോടൊപ്പമുണ്ടായിരുന്നു.
പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ സി.പി. ചെറിയ മുഹമ്മദ്, ദളിത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ.പി. ബാബു, സമാൻ ചാലൂളി, റഷീഫ് കണിയാത്ത്, ജാഫർ, റിനിൽ, പി. സുന്ദരൻ, എൻ. ജമാൽ, അനീസ് ബാബു, എ. സജിന, ഷബീൽ എന്നിവർ സ്വീകരിച്ചു.