Kodiyathur

കൊടിയത്തൂർ സഹകരണബാങ്കിന്റെ നേതൃത്വത്തിൽ മട്ടയരി വിപണിയിലിറക്കി

കൊടിയത്തൂർ : കൊടിയത്തൂർ സഹകരണബാങ്കിന്റെ നേതൃത്വത്തിൽ മട്ടയരി വിപണിയിലിറക്കി. കൊടിയത്തൂർ റൈസിന്റെ വിപണന ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ കൊടിയത്തൂർ കൃഷി ഓഫീസർ പി. രാജശ്രീക്ക് ആദ്യവിൽപ്പന നടത്തി നിർവഹിച്ചു.

ബാങ്ക് ഡയറക്ടർ കെ.സി. മമ്മദ് കുട്ടി അധ്യക്ഷനായി. സെക്രട്ടറി ടി.പി. മുരളീധരൻ, അസി. സെക്രട്ടറി സി. ഹരീഷ്, പി. സുനിൽ തുടങ്ങിയവർ സംസാരിച്ചു. ബാങ്കിന്റെ മുൻകൈയിൽ ഇത്തവണ 17 ഏക്കർ വയലിലാണ് കൃഷിയിറക്കിയത്.

Related Articles

Leave a Reply

Back to top button