Kodanchery
സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ സമ്മർ കോച്ചിങ്ങ് ക്യാമ്പ് ആരംഭിച്ചു
കോടഞ്ചേരി ; കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൻ്റെയും, സെൻ്റ് ജോസ്ഫ്സ് ഹാൻഡ്ബോൾ അക്കാദമിയുടെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അവധിക്കാല കായികപരിശീലനം ആരംഭിച്ചു. പരിശീലന പരിപാടികൾ സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ വിൽസൺ ജോർജ്, ഹെഡ്മാസ്റ്റർ വിജോയ് തോമസ്, പരിശീലകരായ അനൂപ് ജോസ്, ഷാജി ജോൺ, സിബി മാനുവൽ, ബെൽജി സി എ, പി ടി എ പ്രസിഡണ്ട് ഷിജോ സ്കറിയ എന്നിവർ സംസാരിച്ചു. ഹാൻഡ്ബോൾ , ഫുട്ബോൾ, അത് ലറ്റിക്സ് ഇനങ്ങളിലാണ് പരിശീലനം നല്കുന്നത്. എല്ലാ ദിവസവും രാവിലെ 7.30 ന് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ പരിശീലന പരിപാടികൾ ആരംഭിക്കും. ഇന്ന് 88 കുട്ടികൾ പങ്കെടുത്തു.