Mukkam
വാട്സ് ആപ്പ് കൂട്ടായ്മ ലോഞ്ചിംഗ് ഉദ്ഘാടനം ചെയ്തു
മുക്കം: താഴക്കോട് ഗവ.എൽ.പി സ്കൂൾ പൂർവ വിദ്യാർത്ഥികളുടെ വാട്സ് ആപ്പ് കൂട്ടായ്മ “പുനർജനി”യുടെ ലോഞ്ചിംഗ് കാഞ്ചനമാല നിർവഹിച്ചു. ചടങ്ങ് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.സത്യനാരായണൻ ഉദ്ഘാടനം ചെയ്തു. എം.ഗോവിന്ദൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.
മുക്കം മുഹമ്മദ്, യൂനുസ് പുത്തലത്ത്, പി.കെ. കണ്ണൻ, എ.പി.മുരളീധരൻ , കെ. ഉസ്സൻ, എ.വി. സുധാകരൻ, ഒ.സി. മുഹമ്മദ് , സി.വിശ്വനാഥൻ, ദാമോദരൻ കോഴഞ്ചേരി, സി.കെ ജയതി, കെ.രാമചന്ദ്രൻ പ്രസംഗിച്ചു. സജ ഫാത്തിമ, അമീന മിന്നത്ത് എന്നിവരെ അനുമോദിച്ചു. കെ.പുരുഷോത്തമൻ, വി.സി.മോഹനൻ, സന്തോഷ് പെരളിയിൽ, ഒ.ഉബൈദുള്ള, സൽമാൻ ഫാരിസ്, മീന ജോസഫ്, എം.പി.ഖൈറുന്നിസ, പി.പി. സലോമി, എ.വി.ആയിഷ സംബന്ധിച്ചു.