Puthuppady

രാത്രിയുടെ മറവിൽ പഴക്കടയ്ക്ക് തീയിട്ടെന്ന് പരാതി

പുതുപ്പാടി : രാത്രിയുടെ മറവിൽ പഴക്കട സമൂഹവിരുദ്ധർ തീയിട്ട് നശിപ്പിച്ചതായി പരാതി. പുതുപ്പാടി ടെലിഫോൺ എക്സ്‌ചേഞ്ചിന് സമീപം പ്രവർത്തിക്കുന്ന ഇബ്രാഹിം വള്ളിപ്പാടൂരിന്റെ ഉടമസ്ഥതയിലുള്ള പഴക്കടയാണ് തിങ്കളാഴ്ച പുലർച്ചെയോടെ അഗ്നിക്കിരയാക്കിയത്.

കടയിലുണ്ടായിരുന്ന പഴങ്ങളും ഫർണിച്ചറുകളും പഴക്കൊട്ടകളുമെല്ലാം കത്തിനശിച്ചു. സംഭവത്തിൽ കടയുടമ താമരശ്ശേരി പോലീസിൽ പരാതിനൽകി. പഴക്കട തീയിട്ട് നശിപ്പിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് വെസ്റ്റ് കൈതപ്പൊയിൽ വാർഡ് മുസ്‌ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button