Mukkam
മുക്കത്ത് ഐക്യപ്പെരുന്നാൾ ഒരു വ്യാഴവട്ടക്കാലം പൂർത്തിയാക്കി
മുക്കം : ഒരു വ്യാഴവട്ടക്കാലം പൂർത്തിയാക്കിയ മുക്കത്തെ ഐക്യപ്പെരുന്നാൾ സംയുക്ത ഈദ് ഗാഹിൽ വൻ ജനപങ്കാളിത്തം. സ്ത്രീകളും കുട്ടികളും ഉൾപ്പടെ അഞ്ഞൂറിലധികം വിശ്വാസികൾ പങ്കെടുത്തു. മസ്ജിദുസുബ്ഹാൻ – സലഫി മസ്ജിദ് പള്ളിക്കമ്മറ്റികൾ സംയുക്തമായി മുക്കം അഭിലാഷ് ജംഗ്ഷനിലെ നഫ്ന കോംപ്ലക്സിലാണ് ഈദ്ഗാഹ് സംഘടിപ്പിച്ചത്.
മസ്ജിദു സുബ്ഹാൻ ഖത്വീബ് സുബ്ഹാൻ ബാബു പെരുന്നാൾ പ്രഭാഷണം നടത്തി. ചാലൂളി അബു, ബഷീർ പാലത്ത്,ടി അസീസ്, കോയക്കുട്ടി വി.പി, അൻവർ തടപ്പറമ്പ്, അബ്ദുൽ മജീദ് കറുത്തപറമ്പ്, അഹമ്മദ് സൈദ് ചോണാട്, കെ.പി സുബൈർ കറുത്തപറമ്പ്, യൂസുഫ് തടപ്പറമ്പ്, സലാം തടപ്പറമ്പ്, സലീം തടപ്പറമ്പ്, ഡോ. അബൂബക്കർ, റബീബ, സൈനബ എൻ.കെ എന്നിവർ നേതൃത്വം നൽകി.