Koodaranji
വിഷുഗ്രാമോത്സവം ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി : കൂടരഞ്ഞി മരഞ്ചാട്ടി പൂനൂർപൊയിൽ അയ്യപ്പഭജനമഠത്തിൽ ശിവനന്ദനം ബാലഗോകുലം വിഷുഗ്രാമോത്സവം നടത്തി. ബാലഗോകുലം ഗ്രാമ ജില്ലാ ഉപാധ്യക്ഷൻ ദേവദാസ് ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ശ്രീദേവൻ, ഷൈലജാ സാമി, അച്യുതൻ, ഷൈലജാ സുകുമാരൻ, എം.എസ്. മൃദുല, വി.കെ. ദേവൻ എന്നിവർ സംസാരിച്ചു.







