Mukkam

കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

മുക്കം : കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ മുക്കത്ത് കാറുംബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ മുക്കം പെരുമ്പടപ്പ് സ്വദേശി അഖിൽ, നീലേശ്വരം സ്വദേശികളായ അജയ്, ജയാനന്ദ് എന്നിവർക്കാണ് പരിക്കേറ്റത്.

മുക്കം അത്താണി പെട്രോൾപമ്പിന് മുന്നിൽ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. എതിർദിശയിലേക്ക് പോവുന്നതിന് തിരിക്കാനായി പെട്രോൾപമ്പിൽ കയറ്റിയ കാർ പമ്പിൽനിന്ന്‌ പുറത്തിറങ്ങുമ്പോൾ മുക്കംഭാഗത്ത് നിന്നുവന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button