Puthuppady
കർഷകരുടെ പ്രശ്നങ്ങൾ അവഗണിക്കുന്നു; അനൂപ് ജേക്കബ്
പുതുപ്പാടി : വിലത്തകർച്ചയും വന്യമൃഗശല്യവും കാരണം പ്രതിസന്ധി നേരിടുന്ന കർഷകരുടെ അടിസ്ഥാനപ്രശ്നങ്ങൾ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ അവഗണിക്കുകയാണെന്ന് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ. വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുതുപ്പാടി കുപ്പായക്കോടിൽ യു.ഡി.എഫ്. സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സന്തോഷ് മാളിയേക്കൽ അധ്യക്ഷനായി. മുത്തു അബ്ദുൾസലാം മുഖ്യപ്രഭാഷണം നടത്തി. അംബിക മംഗലത്ത്, പൗലോസ് കരിപ്പാക്കുടിയിൽ, ഷിൻജോ തൈക്കൻ, ഷാഫി വളഞ്ഞപാറ, മേലേടത്ത് അബ്ദുറഹിമാൻ, ദേവസ്യ ചെള്ളാമഠം, സി.ആർ. ബിന്ദു, ബാബു ചേണാൽ തുടങ്ങിയവർ സംസാരിച്ചു.