Kodiyathur

കെ. സുരേന്ദ്രൻ തിരുവമ്പാടി നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി

കൊടിയത്തൂർ : വയനാട് പാർലമെന്റ് എൻ.ഡി.എ. സ്ഥാനാർഥി കെ. സുരേന്ദ്രൻ തിരുവമ്പാടി നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി. അടിവാരത്തുനിന്ന് ആരംഭിച്ച പ്രചാരണയാത്ര കൊടിയത്തൂരിൽ പൊതുസമ്മേളനത്തോടെ സമാപിച്ചു.

ഈങ്ങാപ്പുഴ, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരമൂല, മുക്കം, പന്നിക്കോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങളിൽ മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, എം.ടി. വേണുഗോപാൽ, നികുഞ്ചം വിശ്വനാഥൻ, സദാനന്ദൻ വയനാട്, ബാലകൃഷ്ണൻ വെണ്ണക്കോട്, യു.പി. ഹരിദാസ്, സി.ടി. ജയപ്രകാശ്, ബിനോജ് ചേറ്റൂർ, പി.എസ്. അഖിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button