ഗോതമ്പറോഡില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കുടുംബ സംഗമം സംഘടിപ്പിച്ചു
കൊടിയത്തൂര്‍: സംഘ് പരിവാറിനെ താഴെയിറക്കാന്‍ രാഹുല്‍ ഗാന്ധിയെ വിജയിപ്പിക്കുക എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഗോതമ്പറോഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. എയര്‍പോര്‍ട്ട് റോഡില്‍ സംഘടിപ്പിച്ച കുടുംബ സംഗമം കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗം അസ്‌ലം ചെറുവാടി മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യാ രാജ്യത്തെ വീണ്ടെടുക്കാന്‍ ദേശീയാടിസ്ഥാനത്തില്‍ ഇന്ത്യാ മുന്നണിയെയും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ്സിന് പരമാവധി മെംബര്‍മാരുണ്ടാവാന്‍ യു.ഡി.എഫിനെയും വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ഷഫീഖ് പള്ളിത്തൊടിക അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി ഹമീദ്, സാലിം ജീറോഡ്, മുജീബ് മൈലാടി, അഷ്‌റഫ് പി.കെ എന്നിവര്‍ സംസാരിച്ചു.