Koodaranji
ദേശിയ ഇൻവിറ്റേഷൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സഹോദരിമാർക്ക് സ്വർണം
കൂടരഞ്ഞി : കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തെക്കേഷി കപ്പ് ദേശിയ ഇൻവിറ്റേഷൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഫൈറ്റിങ്ങ് മത്സരത്തിൽ സഹോദരിമാർ സ്വർണം നേടി. സബ് ജൂനിയർ വിഭാഗത്തിൽ ആരാധ്യ ജയേഷും, മിനി സബ് ജൂനിയർ വിഭാഗത്തിൽ ഐശ്വര്യ ജയേഷുമാണ് സ്വർണ്ണം നേടിയത്. ഇരുവരും കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് സ്കുളിലെ വിദ്യാർത്ഥികളാണ്. ജയേഷ് സ്രാമ്പിക്കൽ, രത്ന രാജേഷ് തുടങ്ങിയവരാണ് പരിശീലകർ.
മത്സരം സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ കരാട്ടെ കോച്ച് വി വി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. കരാട്ടെ ഏഷ്യൻ നേതാക്കളായ അരുൺ ദേവ്, ഗിരീഷ് പെരുന്തട്ട, മനോജ് മഹാദേവ, വിജയൻ വിയ്യൂർ തുടങ്ങിയവർ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി മുന്നൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്തു.