മലയാളി യുവതാരം നൗഫൽ ഇനി ചാമ്പ്യന്മാരായ മുംബൈ സിറ്റിക്ക് ഒപ്പം
തിരുവമ്പാടി: മലയാളി യുവതാരം നൗഫൽ പി എൻ മുംബൈ സിറ്റിയിൽ. മുംബൈ സിറ്റി നൗഫലിനെ സൈൻ ചെയ്തതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. ഗോകുലം കേരളയുടെ അറ്റാക്കിങ് താരമായ നൗഫൽ അവസാന സീസണുകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഐ ലീഗിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നായിരുന്നു നൗഫൽ. ഇതാണ് നൗഫലിനെ മുംബൈ സിറ്റി റാഞ്ചാനുള്ള കാരണം.
അവസാന രണ്ട് സീസണുകളായി നൗഫൽ ഗോകുലം കേരളയുടെ പ്രധാന താരങ്ങളിൽ ഒന്നാണ്. മുംബൈ സിറ്റി മൂന്ന് വർഷത്തെ കരാറിലാണ് നൗഫലിനെ സൈൻ ചെയ്യുന്നത്. 23കാരനായ താരം അടുത്ത സീസൺ മുതൽ മുംബൈ സിറ്റിയുടെ സീനിയർ ടീമിൽ ഉണ്ടാകുംമലയാളികൾക്കും ഏറെ സന്തോഷം തരുന്ന വാർത്തയാണ് ഇത്. ഐ എസ് എൽ ചാമ്പ്യൻമാരുടെ ഇപ്പോഴത്തെ സ്ക്വാഡിലെ ഏക മലയാളി പ്ലെയറാണ് നൗഫൽ. മുമ്പ് കേരളം സന്തോഷ് ട്രോഫി നേടിയപ്പോഴും നൗഫൽ ടീമിൽ ഉണ്ടായിരുന്നു. ഗോകുലം കേരളയിൽ എത്തും മുമ്പ് ബാസ്കോക്ക് വേണ്ടി നൗഫൽ കളിച്ചിട്ടുണ്ട്.തിരുവമ്പാടി സ്വദേശിയായ നൗഫൽ കോസ്മോസ് ക്ലബ്ബിന്റെ സെപ്റ്റ് ഫുട്ബോൾ അക്കാദമിയിലൂടെ കോച്ച് ഫ്രാൻസിസിൻ്റെ ശിഷ്യണത്തിലൂടെയാണ് വളർന്നുവന്നത്.