Mukkam

കാരശ്ശേരിയിൽ പ്രാദേശിക ഫുട്ബോൾ ടൂർണമെൻ്റിന് തുടക്കം കുറിച്ചു

മുക്കം: കാരശ്ശേരിയിലെ കായിക പ്രേമികളുടെ സ്വപ്നമായ സ്ഥിരംകളി മൈതാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പ്രാദേശിക ഫുട്ബോൾ ടൂർണമെൻ്റിന് തുടക്കം കുറിച്ചു. മുക്കത്തും പരിസര പ്രദേശങ്ങളിലുമുള്ള ടീമുകളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന എൻ.എം.സലീം സ്മാരക പ്രാദേശിക ഫുട്ബോൾ ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ ടൗൺടീം മുരിങ്ങംപുറായിലിനെ തോൽപിച്ച് കെ.എഫ്.എ കാരമൂല ജേതാക്കളായി.

ഇന്ന് വൈകുന്നേരം 5 മണിക്ക് ആക്റ്റീവ് ആനയാംകുന്നും ടൗൺ ടീം മുക്കവും തമ്മിലാണ് മത്സരം. ഫുട്ബോൾ ടൂർണമെന്റ് മുഹമ്മദ് മാനു ഉദ്ഘാടനം ചെയ്തു. പി രജീഷിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സഫീർ, അസയിൻ മാസ്റ്റർ, അബ്ദുറഹ്മാൻ മാസ്റ്റർ, നടുക്കണ്ടി അബൂബക്കർ, റഹ്മത്ത്, രാധാകൃഷ്ണൻ, ബഷീർ മാസ്റ്റർ, എൻ.ശശികുമാർ, ബസ്ഫർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button