Punnakkal

പുന്നക്കൽ: വഴിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ; ഭാരവാഹനങ്ങൾക്ക് നിരോധനം

മലയോര മേഖലയെ തിരുവമ്പാടിയുമായി ബന്ധിപ്പിക്കുന്ന തിരുവമ്പാടി-പുന്നക്കൽ റോഡിലെ വഴിക്കടവ് പാലത്തിൽ ഭാരവാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്നാണ് നിരോധന നടപടി.

വീതി കുറഞ്ഞ് കൈവരികളില്ലാത്ത അൻപത് വർഷത്തോളം കാലപ്പഴക്കം ചെന്ന പാലം അപകടഭീഷണി നേരിടാൻ തുടങ്ങിയിട്ട് വർഷങ്ങൾ കടന്നുപോയി. ബജറ്റിൽ അഞ്ച് കോടി വകയിരുത്തി സാങ്കേതികാനുമതിയും ഭരണാനുമതിയും ലഭിച്ച പാലത്തിന്റെ നിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.

പാലത്തിന്റെ പുനർനിർമ്മാണ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. പരാതികളെ തുടർന്ന് തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങളെയും പരാതികളേയും തുടർന്നാണ് ഭാരവാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയതായി പി ഡബ്ള്യു ഡി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചത്.

Related Articles

Leave a Reply

Back to top button