Karassery

കാരശ്ശേരിയിൽ ആശ്വാസ് ഡോക്ടേഴ്സ് ഹോം കെയർ പദ്ധതി; ഡോക്ടറുടെ സേവനം വീടുകളിലും ലഭ്യമാകും

മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ ഡോക്ടറുടെ സേവനം, ആശുപത്രിയിൽ മാത്രമല്ല, വീടുകളിലും ലഭ്യമാക്കാൻ തീരുമാനം. കിടപ്പു രോഗികളല്ലാത്തവർക്കും ചികിത്സ ലഭ്യമാക്കുന്ന പുതിയ സംവിധാനം, ‘ആശ്വാസ് ഡോക്ടേഴ്സ് ഹോം കെയർ’ കെ.എം.സി.ടി. മെഡിക്കൽ കോളെജിൻ്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ഡോക്ടരുടെ സേവനം ഹോം കെയറിൽ ലഭ്യമാവുന്നതോട് കൂടി രോഗികൾക്ക് ഏറെ ആശ്വാസകരമാവും.

നിലവിൽ ആശ്വാസി ൻ്റെ നേതൃത്തത്തിൽ നടന്നുവരുന്ന മരുന്ന് വിതരണവും ഭക്ഷണ കിറ്റ് വിതരണവും കൂടുതൽ സജീവമാക്കാനും ആശ്വാസ് പാലിയേറ്റീവ് കെയർ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആമിന എടത്തിൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.കെ ആലി ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു. സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, റീന പ്രകാശ്, എം ടി സെയ്ത് ഫസൽ’,മുഹമ്മദ് കക്കാട്, എം സി മുഹമ്മദ്, എ.കെ സ്വാദിഖ്, ടി.എം ജാഫർ, സിംലത്ത് പി, റഹീം വടക്കയിൽ, അബൂബക്കർ ടി പി, എൽ.കെ.മുഹമ്മദ്, ഉസ്മാൻ പുളിക്കൽ,സുലൈഖ. കെ.എം.സി.ടി. പി.ആർ.ഒ അബിൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ നടുക്കണ്ടി അബൂബക്കർ സ്വാഗതവും ട്രഷറർ എം എസൗദ ടീച്ചർ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button