Kerala

പരിഷ്‌കരിച്ച പെന്‍ഷന്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നല്‍കിത്തുടങ്ങും.

തിരുവനന്തപുരം: പരിഷ്‌കരിച്ച പെന്‍ഷന്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നല്‍കിത്തുടങ്ങും. പതിനൊന്നാം ശമ്പള കമ്മീഷന്റെ ശുപാര്‍ശപ്രകാരം പെന്‍ഷന്‍ പരിഷ്‌കരണത്തിന് 2019 ജൂലൈ ഒന്നു മുതല്‍ പ്രാബല്യം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പാര്‍ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമായിരിക്കും. പാര്‍ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഈ വര്‍ഷം ഏപ്രില്‍ മുതല്‍ തന്നെ നല്‍കിത്തുടങ്ങും. ശമ്പള പരിഷ്‌കരണവും ഇതേ തിയതി മുതലാണ് നടപ്പാക്കുന്നത്.

നിലവിലെ രീതിയില്‍ 30 വര്‍ഷത്തെ സേവനകാലത്തിന് മുഴുവന്‍ പെന്‍ഷനും പത്തുവര്‍ഷത്തെ യോഗ്യതാ സേവനകാലത്തിനു ഏറ്റവും കുറഞ്ഞ പെന്‍ഷനും നല്‍കുന്നത് തുടരും. ഏറ്റവും കുറഞ്ഞ അടിസ്ഥാന പെന്‍ഷന്‍ 11,500 രൂപയായും ഏറ്റവും കൂടിയ,അടിസ്ഥാന പെന്‍ഷന്‍ 83,400 രൂപയായും ഉയര്‍ത്തും.


ഏറ്റവും കുറഞ്ഞ അടിസ്ഥാന കുടുംബ പെന്‍ഷന്‍ 11,500 രൂപയായും ഏറ്റവും കൂടിയ അടിസ്ഥാന കുടുംബ പെന്‍ഷന്‍(സാധാരണ നിരക്ക്) 500,40 രൂപയായും വര്‍ധിപ്പിക്കും. പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ അലവന്‍സ് പ്രതിമാസം 500 രൂപയായി വര്‍ധിപ്പിക്കുകയും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നതുവരെ ഈ അലവന്‍സ് തുടരുകയും ചെയ്യും.

Related Articles

Leave a Reply

Back to top button