Koodaranji

കൂടരഞ്ഞി ഇളപ്ലശേരി ശാസ്ത്താംകുന്നേൽ ഗ്രാമീണ റോഡ്‌ ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനൊന്നാം വാർഡിൽ നിർമിച്ച ഇളപ്ലശേരി ശാസ്ത്താംകുന്നേൽ ഗ്രാമീണ റോഡ്‌ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. നടപ്പ് വഴി പോലും ഇല്ലാതിരുന്ന സ്ഥലത്ത് സ്ഥലം ഏറ്റെടുത്ത്‌ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുകയായിരുന്നു.

ചടങ്ങിൽ വാർഡ് മെമ്പറും പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മീറ്റി ചെയർമാനുമായ ജോസ് തോമസ് മാവറ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, പ്രദേശവാസികളായ ജോയി, സിബി, ലൂസി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button