Kodiyathur

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച ഭിന്നശേഷി കുട്ടികൾക്ക് ആദരവ് നൽകി

കൊടിയത്തൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കൊടിയത്തൂർ പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷി കുട്ടികൾക്കും പരിവാർ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ആദരവ് നൽകി. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം വാർഡ് മെമ്പർ കോമളം തോണിച്ചാൽ സ്നേഹോപഹാരം നൽകി നിർവഹിച്ചു.

ചടങ്ങിൽ പരിവാർ പഞ്ചായത്ത് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് അബ്ദുൽ അസീസ് കാരക്കുറ്റി, സെക്രട്ടറി ജാഫർ ടി.കെ, പി.എം നാസർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. കരീം പൊലുകുന്നത്, മുഹമ്മദ് ഗോതമ്പ് റോഡ്, ബഷീർ കണ്ടങ്ങൽ, മുഹമ്മദ്, ആയിഷ ഹന്ന ടി.കെ, സണ്ണി പ്ലാത്തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button