Local

തിരുവമ്പാടിയിൽ ഇന്ന് റാപ്പിഡ് ടെസ്റ്റ്

തിരുവമ്പാടി: കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ തിരുവമ്പാടിയിൽ ഇന്ന് (14-08-2020- വെള്ളിയാഴ്ച) റാപ്പിഡ് ടെസ്റ്റ് നടത്തും.

സേക്രഡ് ഹാർട്ട് പാരീഷ് ഹാളിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ നൂറുപേർക്കാണ് പരിശോധന.

കോവിഡ് സ്ഥിരീകരിച്ച സർക്കാർ ജീവനക്കാരൻ, തിരുവമ്പാടി സ്റ്റേഷനിലെ എസ് ഐ, അക്ഷയകേന്ദ്രം ജീവനക്കാരി എന്നിവർക്ക് ഒട്ടേറെപ്പേരുമായി സമ്പർക്കമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തിൽ ഒമ്പതുപേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

27 പോലീസ് ഉദ്യോഗസ്ഥരടക്കം നൂറോളംപേർ നിരീക്ഷണത്തിലുണ്ട്.

Related Articles

Leave a Reply

Back to top button