Puthuppady

വഹ്ദ വയോജന ഉല്ലാസ യാത്ര സംഘടിപ്പിച്ചു

പുതുപ്പാടി: വഹ്ദ ഫൗണ്ടേഷൻ കൈതപ്പൊലിന്റെ നേതൃത്വത്തിൽ വയോജന ഉല്ലാസ യാത്ര സംഘടിപ്പിച്ചു. വയോജനങ്ങളുടെ മാനസിക ഉല്ലാസം ലക്ഷ്യമാക്കി കൊണ്ടാണ് യാത്ര സംഘടിപ്പിച്ചത്. ജാഫർ മുസ്ലിയാർ, വി.കെ ഇബ്രാഹിം, അബ്ദുൽ റസാക്ക്, എം ടി ജാഫർ , സാദിക്കലി പയ്യമ്പടി, എം ടി അഷറഫ്, ജാബിർ പി പി, സൈനുദ്ദീൻ, അനീസ് പുൽപറമ്പിൽ, വനിത വളണ്ടിയർമാർ തുടങ്ങിയവർ നേതൃത്വം നൽകി.

കോഴിക്കോട് കടപ്പുറത്ത് നടന്ന സംഗമത്തിൽ നവാസ് പൂനൂർ, മുജീബ് ഫൈസി സംസാരിച്ചു.ഒടുങ്ങാക്കാട്, മടവൂർ, വരക്കൽ, ഇടിയങ്ങര മഖാം സിയാറത്തും നടന്നു. വിവിധ കേന്ദ്രങ്ങളിൽ ഉവൈസ് വാഫി, വാവാട് മുഹമ്മദ് ഹൈതമി, ഫൈസൽ ഫൈസി , സൈനുൽ ആബിദീൻ തങ്ങൾ നടക്കാവ് നേതൃത്വം നൽകി.

രാവിലെ പുതുപ്പാടി പഞ്ചായത്ത് വൈപ്രസിഡന്റ് ശംസീർ പോത്താറ്റിൽ ഫ്ളാഗ് ഓഫ് ചെയ്താണ് യാത്ര ആരംഭിച്ചത്.

Related Articles

Leave a Reply

Back to top button