Mukkam

ക്വാറി-ക്രഷർ കോ-ഓർഡിനേഷൻ കമ്മിറ്റി നടത്തുന്ന വാഹന ജാഥയ്ക്ക് മൂക്കത്ത് സ്വീകരണം നൽകി

മുക്കം: ക്വാറി-ക്രഷർ മേഖലയിലെ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ജില്ലാ ക്വാറി-ക്രഷർ കോ-ഓർഡിനേഷൻ കമ്മിറ്റി നടത്തുന്ന വാഹന ജാഥയ്ക്ക് മുക്കത്ത് സ്വീകരണം നൽകി. സർക്കാരിന്റെ പുതിയ ക്വാറിനയം തിരുത്തുക, പട്ടയഭൂമിയിലെ ഖനനം നിയമാനുസൃതമാക്കുന്നതിന് നടപടി സ്വീകരിക്കുക, ദൂരപരിധി കേസിൽ നിലവിലുള്ള മാനദണ്ഡം നിലനിർത്താൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

കോ-ഓർഡിനേഷൻ ചെയർമാൻ പി.എം ഹബീബ് റഹ്മാന്റെ അധ്യക്ഷതയിൽ ജനറൽ കൺവീനർ എം.കെ ബാബു യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.പി ഷാജി, ജില്ലാ ട്രഷറർ ഇസ്മയിൽ ആനപ്പാറ, ബാവ താമരശ്ശേരി, ഡേവിസൺ, ഫൈജാസ് മണിയാട്ടുകുടി, ചാക്കോച്ചൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button