Thiruvambady

ഉറുമി ജലവൈദ്യുത പദ്ധതി ഒന്നാംഘട്ടത്തിൽ വൈദ്യുതോത്പാദനം പുനരാരംഭിച്ചു

തിരുവമ്പാടി: ഉറുമി ജലവൈദ്യുത പദ്ധതി ഒന്നാംഘട്ടത്തിൽ വൈദ്യുതോത്പാദനം പുനരാരംഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രണ്ടാം ഘട്ടപദ്ധതിയുടെ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടിയതിനെത്തുടർന്ന് രണ്ടു പദ്ധതികളിലെയും വൈദ്യുതോത്പാദനം നിലച്ചിരുന്നു. രണ്ടാം ഘട്ടപദ്ധതിയിൽ വൈദ്യുതോത്പാദനം പുനഃസ്ഥാപിക്കണമെങ്കിൽ 197 മീറ്റർ നീളത്തിൽ പെൻസ്റ്റോക്ക് പൈപ്പ് മാറ്റിസ്ഥാപിക്കേണ്ടതായുണ്ട്.

പൈപ്പ് പൊട്ടാനുണ്ടായ കാരണം ഇനിയും സ്ഥിരീകരിക്കാനായില്ല. കാലപ്പഴക്കമാകാൻ സാധ്യതയെന്നാണ് സൂചന. പെൻസ്റ്റോക്ക് പൈപ്പുപൊട്ടി പവർഹൗസ്, ഓഫീസ് റൂം, കൺട്രോൾ റൂം, മിഷ്യൻ ഫ്ലോർ എന്നിവിടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മൂന്നു യന്ത്രങ്ങൾ തകരാറിലായി. കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button