TOP NEWS
തിരഞ്ഞെടുപ്പ് പ്രചാരണം; വാഹനങ്ങള്‍ക്കും ഉച്ചഭാഷിണികള്‍ക്കും നിയന്ത്രണംഫുട്ബോൾ‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചുതിരുവമ്പാടിയിൽ വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്നുതിരുവമ്പാടിയിൽ ഇന്ന് 22 കോവിഡ് പോസിറ്റീവ് കേസുകൾകോഴിക്കോട് ജില്ലയില്‍ ഇന്ന് 833 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5669 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗംകൊവിഡ്; മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിരണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; അവധി പിൻവലിച്ചുപ്ലസ് വണ്‍ വേക്കന്‍സി സീറ്റുകളിലെ പ്രവേശനം; 27 വരെ അപേക്ഷ നല്‍കാംകോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു
India

രാത്രി ഡ്യൂട്ടിക്ക്​ ജീവനക്കാരിയുടെ സമ്മതം നിർബന്ധം

ന്യൂ​ഡ​ൽ​ഹി: രാ​ത്രി ഏ​ഴു മ​ണി​ക്കും പു​ല​ർ​ച്ച ആ​റി​നു​മി​ട​യി​ൽ വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക്​ ഡ്യൂ​ട്ടി കൊ​ടു​ക്കാ​ൻ തൊ​ഴി​ലു​ട​മ, ജീ​വ​ന​ക്കാ​രി​യി​ൽ​നി​ന്ന്​ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണം. വാ​ഹ​ന​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണം. ആ​രോ​ഗ്യ​ക​ര​മാ​യ പ്ര​വൃ​ത്തി സാ​ഹ​ച​ര്യം ഉ​റ​പ്പു വ​രു​ത്ത​ണം. പ്ര​സ​വാ​വ​ധി സം​ബ​ന്ധി​ച്ച വ്യ​വ​സ്​​ഥ​ക​ൾ​​ക്ക്​ വി​രു​ദ്ധ​മാ​യി ​ഡ്യൂ​ട്ടി കൊ​ടു​ക്ക​രു​ത്. തൊ​ഴി​ലി​ട സു​ര​ക്ഷ, ആ​രോ​ഗ്യം, പ്ര​വൃ​ത്തി​സാ​ഹ​ച​ര്യം എ​ന്നി​വ സം​ബ​ന്ധി​ച്ച്​ പാ​ർ​ല​മെൻറ്​ പാ​സാ​ക്കി​യ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം ചെ​യ്​​ത ക​ര​ട്​ ച​ട്ട​ങ്ങ​ളി​ലാ​ണ്​ ഈ ​നി​ർ​ദേ​ശം.

തു​റ​മു​ഖ​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ, നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ, ഖ​നി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ, അ​ന്ത​ർ​സം​സ്ഥാ​ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ, ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, ശ​ബ്​​ദ-​ദൃ​ശ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ, സെ​യി​ൽ​സ് പ്ര​മോ​ഷ​ൻ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രു​ടെ സു​ര​ക്ഷ, ആ​രോ​ഗ്യം, ജോ​ലി​സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സ്ഥ​ക​ൾ ക​ര​ട്​ ച​ട്ട​ത്തി​ലു​ണ്ട്. നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ 45 ദി​വ​സ​ത്തെ സാ​വ​കാ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ ഇ​വ​യാ​ണ്​:

  • നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന്​ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജോ​ലി​ക്കാ​ർ​ക്ക്, നി​ർ​ദി​ഷ്​​ട മാ​തൃ​ക​യി​ൽ നി​യ​മ​ന​ക്ക​ത്ത്​ ന​ൽ​ക​ണം.
  • തു​റ​മു​ഖ​ങ്ങ​ൾ, വ്യ​വ​സാ​യ​ശാ​ല​ക​ൾ, ഖ​നി​ക​ൾ, നി​ർ​മാ​ണ മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന, 45 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ വാ​ർ​ഷി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന തൊ​ഴി​ൽ ദാ​താ​വ് ന​ട​ത്ത​ണം.
  • അ​ന്ത​ർ സം​സ്ഥാ​ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ നാ​ട്ടി​ൽ പോ​യി​വ​രാ​നു​ള്ള ചെ​ല​വ് വ​ഹി​ക്ക​ണം. ടോ​ൾ​ഫ്രീ ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​ർ ഏ​​ർ​പ്പെ​ടു​ത്ത​ണം.
  • മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​വൃ​ത്തി​സ​മ​യം ആ​റു മ​ണി​ക്കൂ​റി​ൽ ക​വി​യ​രു​ത്. രാ​ത്രി ഡ്യൂ​ട്ടി അ​ഞ്ച​ര മ​ണി​ക്കൂ​ർ. ഓ​വ​ർ​ടൈം ജോ​ലി​ക്ക്​ പ്ര​ത്യേ​ക വേ​ത​നം ന​ൽ​ക​ണം.
  • സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സിം​ഗ്​​ൾ ഇ​ല​ക്ട്രോ​ണി​ക് ര​ജി​സ്ട്രേ​ഷ​ൻ, ലൈ​സ​ൻ​സ്, വാ​ർ​ഷി​ക സ​മ​ഗ്ര റി​ട്ടേ​ണു​ക​ൾ എ​ന്നി​വ​ക്ക്​ വ്യ​വ​സ്​​ഥ.
  • അ​ഞ്ചു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഒ​ന്നി​ൽ​കൂ​ടു​ത​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളെ വി​ത​ര​ണം ചെ​യ്യു​ന്ന ക​രാ​റു​കാ​ർ​ക്ക് ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​റ്റ ലൈ​സ​ൻ​സ്.
  • ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള വേ​ത​നം, വേ​ത​ന​ത്തി​നാ​യി പ​രി​ഗ​ണി​ക്കേ​ണ്ട കാ​ലാ​വ​ധി എ​ന്നി​വ ക​രാ​റു​കാ​ർ​ക്ക് തീ​രു​മാ​നി​ക്കാം.എ​ന്നാ​ൽ, ഇ​ത് ഒ​രു മാ​സ​ത്തി​ൽ കൂ​ടാ​ൻ പാ​ടി​ല്ല.
  • വേ​ത​ന​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന കാ​ലാ​വ​ധി അ​വ​സാ​നി​ച്ച ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ വേ​ത​ന​വി​ത​ര​ണം ന​ട​ത്തേ​ണ്ട​താ​ണ്.
  • ഇ​ല​ക്ട്രോ​ണി​ക് രീ​തി​യി​ൽ മാ​ത്ര​മേ വേ​ത​ന​വി​ത​ര​ണം ന​ട​ത്താ​വൂ.
  • അ​ഞ്ഞൂ​റോ അ​തി​ൽ​കൂ​ടു​ത​ലോ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ചെ​യ്യു​ന്ന എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും സു​ര​ക്ഷ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ബ​ന്ധ​മാ​ക്കി.
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

one + sixteen =

Back to top button
COVID-19-LIVE