Kerala

പെരുന്നാൾ നമസ്‌കാരം വീടുകളിൽ വെച്ച്; സക്കാത്ത് വീടുകളിൽ എത്തിച്ചു നൽകും; മതപണ്ഡിതരുമായി ധാരണയിലെത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണിന്റേയും കൊവിഡ് വ്യാപനത്തിന്റേയും സാഹചര്യത്തിൽ ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച പെരുന്നാൾ നമസ്‌കാരം അവരവരുടെ വീടുകളിൽ നടത്താൻ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുസ്ലിം മത പണ്ഡിതരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് വിഷയത്തിൽ ധാരണയിലെത്തിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സക്കാത്ത് കൊടുക്കാനും സ്വീകരിക്കാനും ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് ഒഴിവാക്കണം. സക്കാത്ത് വീടുകളിൽ എത്തിച്ചു നൽകാമെന്ന തീരുമാനമാണ് യോഗത്തിൽ ഉണ്ടായത്.

പെരുന്നാൾ ദിനത്തിലെ കൂട്ടായ പ്രാർത്ഥന ഒഴിവാക്കുന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ വേദന ഉണ്ടാക്കുന്നതാണ്. എന്നാൽ സമൂഹത്തിന്റെ ഭാവിയെക്കരുതി പള്ളികളിലെയും ഈദ്ഗാഹുകളിലെയും നമസ്‌കാരം ഒഴിവാക്കാൻ തീരുമാനമെടുത്ത അഭിവന്ദ്യരായ എല്ലാ പണ്ഡിതരെയും അഭിനന്ദിക്കുകയും അവരുടെ സഹകരണത്തിന് നന്ദി പറയുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

Related Articles

Leave a Reply

Back to top button