Mukkam

മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യ കിറ്റുകൾ നൽകി പാലക്കൽ ഗ്രൂപ്പിന്റെ കൈത്താങ്ങ്

മുക്കം : ലോക് ഡൗൺ മൂലം ദുരിതത്തിലായ മാധ്യമ പ്രവർത്തകർക്ക് പലവ്യജ്ഞന കിറ്റുകളും, പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. പാലക്കൽ ഗ്രൂപ്പിൻ്റെ സഹകരണത്തോടെ കെ.ആർ.എം.യു കോഴിക്കോട് ജില്ലാ കമ്മറ്റിയാണ് കിറ്റുകൾ നൽകിയത്.

കോവിഡ് 19 സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത സമയം മുതൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം തന്നെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും വാർത്തകൾ ശേഖരിക്കുന്നതിനുമായി മാധ്യമ പ്രവർത്തകർ നൽകിയ പങ്ക് ചെറുതൊന്നുമല്ലന്നും, ഇത്തരം സാഹചര്യത്തിൽ മാധ്യമപ്രവർത്തകർക്കും ഭക്ഷ്യ കിറ്റുകൾ നൽകുകയാണെന്ന് പാലക്കൽ ഗ്രൂപ്പ് പ്രതിനിധികൾ അറിയിച്ചു.

സി ടിവി ഓഡിറ്റോറിയത്തിൽ നടന്ന ആദ്യഘട്ട ജില്ലതല വിതരണ ഉദ്ഘാടനം പി.ജെ. ബഷീറിന് നൽകി ജില്ല പ്രസിഡൻ്റ് റഫീഖ് തോട്ടുമുക്കം നിർവഹിച്ചു. മുക്കം പ്രസ് ക്ലബ് പ്രസി. സി. ഫസൽ ബാബു, ട്രഷറർ മുഹമ്മദ് കക്കാട്, ഹബീബി, ഉണ്ണി ചേക്കു തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button