Kodanchery

കാർ തോട്ടിലേക്ക് മറിഞ്ഞ സംഭവം : കൂടത്തായി-മൈക്കാവ് റോഡ് നിർമാണത്തിൽ അപാകമെന്ന് പരാതി

കോടഞ്ചേരി : ഗതാഗതത്തിന് തുറന്നുകൊടുത്ത മൈക്കാവ് കൂടത്തായി റോഡിന്റെ നിർമാണം അപൂർണവും അപാകതകൾ നിറഞ്ഞതാണെന്നും ആക്ഷേപം. റോഡിലെ കലുങ്കുഭിത്തി തകർത്ത് കഴിഞ്ഞദിവസം കാർ തോട്ടിൽവീണ് മൂന്നുപേർക്ക് സാരമായി പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് റോഡിന്റെ നിർമാണം സംബന്ധിച്ച് ആക്ഷേപം ശക്തമായത്.

കമ്പി ഉപയോഗിക്കാതെയാണ് കലുങ്കുഭിത്തി കോൺക്രീറ്റ് ചെയ്തിട്ടുള്ളതെന്നും അതാണ് ബലക്ഷയത്തിന് കാരണമായതെന്നും നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ, കലുങ്കുഭിത്തിക്ക് കമ്പി ഉപയോഗിക്കാതെയുള്ള കോൺക്രീറ്റ് നിർമാണരീതിയാണ് എസ്റ്റിമേറ്റിൽ ഉള്ളതെന്ന് റോഡ്സ് വിഭാഗം അസിസ്റ്റൻറ് എൻജിനിയർ പറഞ്ഞു. മൂന്നു കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ 12 കലുങ്കുകളാണുള്ളത്.

റോഡിന്റെ അപാകതകൾ ചൂണ്ടിക്കാണിച്ച് കൂടത്തായി യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അധികൃതർക്ക് പരാതി നൽകിയിരുന്നു.

Related Articles

Leave a Reply

Back to top button