India

അംബേദ്കര്‍ ജയന്തി: ഏപ്രില്‍ 14 പൊതു അവധിയായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പിയായ ഡോ ബിആര്‍ അംബേദ്കറുടെ ജന്മവാര്‍ഷികം പ്രമാണിച്ചാണ് ഏപ്രില്‍ 14ന് പൊതു അവധിയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമാണ് അവധി.

കേരളത്തില്‍ വിഷു ആയതിനാല്‍ നേരത്തെതന്നെ അവധി പ്രഖ്യാപിച്ചിരുന്നു. അതെസമയം രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത് ഏപ്രില്‍ വരെയാണ്.

രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും കൂടുതല്‍ ആളുകള്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടിയെക്കുമെന്നാണ് സൂചന. സംസ്ഥാനങ്ങളും ആരോഗ്യ വിദഗ്ദ്ധരും ഇതേ അഭിപ്രായം തന്നെയാണ് പറയുന്നത്.

ശനിയാഴ്ച കഴിഞ്ഞതിന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ. അതിനിടയ്ക്ക് ഒഡീഷ ലോക്ക് ഡൗണ്‍ നീട്ടി. ഏപ്രില്‍ 30 വരെയാണ് നീട്ടിയത്

Related Articles

Leave a Reply

Back to top button