Kodiyathur

കൊടിയത്തൂർ പഞ്ചായത്തിൽ മാലിന്യ നിർമ്മാർജ്ജനതിനയി റിങ്ങ് കംപോസ്റ്റ് പദ്ധതിക്ക് തുടക്കമായി

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് പരിധിയിലെ വീടുകളിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായി റിങ്ങ് കമ്പോസ്റ്റ് വിതരണം ചെയ്തു.

ശുചിത്വമിഷൻ ഫണ്ട് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒന്നാം ഘട്ട റിങ്ങ് കമ്പോസ്റ്റ് വിതരണം ചെയ്യുന്നത്.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ് വിതരണോദ്ഘാടനം നടത്തി.

വാർഡ്‌ മെമ്പർ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.പി ഉണ്ണിക്കമ്മു, ബഷീർ കൊടിയത്തൂർ, അബ്ദു ടി, അൻഫിദ് കെ, ഖൈറുന്നീസ സി പി, ആരിഫ ടി.പി ലൈലാബി തറമ്മൽ, മുർഷിദ് ടി, ഷാമിൽ കെ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button