India

രാജ്യത്ത് ട്രെയിന്‍ യാത്രാനിരക്കിലും പ്ലാറ്റ്‌ഫോം നിരക്കിലും വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ യാത്രാനിരക്കിലും പ്ലാറ്റ്‌ഫോം നിരക്കിലും വര്‍ധന. റെയില്‍വേ പ്ലാറ്റ് ഫോം ടിക്കറ്റിന്റെ വില പത്തു രൂപയില്‍നിന്നു മുപ്പതു രൂപയായി ഉയര്‍ത്തി. കുറഞ്ഞ ദൂരത്തേക്കുള്ള യാത്രാ നിരക്കും 30 രൂപയാക്കി.

കുറഞ്ഞ ദൂരത്തേക്കുള്ള യാത്രാ ചാര്‍ജ് ഇതുവരെ പത്തു രൂപയായിരുന്നു. അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ മാറ്റം വരുത്തിയതെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.

കൊവിഡ് പശ്ചാത്തലത്തില്‍ റെയില്‍വേ നിലവില്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ മാത്രമാണ് സര്‍വിസ് നടത്തുന്നത്. നേരത്തെ സര്‍വിസ് നടത്തിയിരുന്ന എക്സ്പ്രസ്, മെയില്‍ ട്രെയിനുകളും പാസഞ്ചര്‍ വണ്ടികളും സ്‌പെഷ്യല്‍ ആയാണ് ഓടുന്നത്. ഫെബ്രുവരി മുതല്‍ ഈ സര്‍വിസുകളില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

ട്രെയിനുകള്‍ സാധാരണ നിലയിലായാല്‍ നിരക്കുവര്‍ധന പിന്‍വലിക്കുമോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. നിലവിലെ നിരക്കുവര്‍ധന താല്‍ക്കാലികമാണോയെന്നും വ്യക്തതയില്ല.

Related Articles

Leave a Reply

Back to top button