Koombara

വിദ്യാർത്ഥികൾക്ക് മാസ്കും സാനിറ്റൈസറും നൽകി.

കുന്നമംഗലം BRC യുടെ കീഴിൽ സ്കൂളിലേക്ക് നൽകാൻ കൂടരഞ്ഞി പഞ്ചായത്തിൽ എത്തിച്ച മാസ്കുകൾ നിലവാരം ഇല്ലാത്തതും നഴ്സറി കുട്ടികൾക്ക് പോലും ഉപയോഗിക്കാൻ പറ്റാത്തതും ആണെന്ന് പഞ്ചായത്ത്‌ മെമ്പർ മാർ നിലപാട് എടുക്കയും കൈപറ്റാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ
എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കൂമ്പാറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്കുകളും സാനിറ്റൈസറും നിർമ്മിച്ച് നൽകി.

കൂമ്പാറ ഫാത്തിമാബി ഹയർസെക്കൻഡറി സ്കൂളിലെ പരീക്ഷാർഥികൾക്കുള്ള മാസ്കുകളും സാനിറ്റൈസറും കൂടരഞ്ഞി പഞ്ചായത്ത്‌ എം എസ് എഫ് ട്രെഷറർ ജംഷീർ ചാലിൽ പ്രധാന അധ്യാപകൻ നിയാസ് ചോലയ്ക്ക് കൈമാറി. എം എസ് എഫ് പ്രവർത്തകരായ സാദിക്ക് ഷമീം, ഷാഹിദ്, നസീം വി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button