World

കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു, ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത്

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 62.62 ലക്ഷം കവിഞ്ഞു. ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേക്കെത്തി. ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണം 5000 കവിഞ്ഞു. അതേസമയം ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3200 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

ഇതോടെ ആകെ മരണം 3.73 ലക്ഷം കവിഞ്ഞു. ലോകത്താകമാനം രോഗമുക്തി നേടിയവരുടെ എണ്ണം 29 ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ 30.42 ലക്ഷം രോഗികളാണ് ചികിത്സയില്‍ തുടരുന്നത്അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണവും രോഗബാധിതരും ഉള്ളത്. ഇതുവരെ 18.37 ലക്ഷം പേര്‍ക്കാണ് യുഎസില്‍ രോഗം സ്ഥിരീകരിച്ചത്.

മരണം 1,06,195 ആയി ഉയര്‍ന്നു. വൈറസ് ബാധിതരില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ രോഗികളുടെ എണ്ണം 5.14 ലക്ഷം കടന്നു. മരണം 30,000 ത്തിലേക്ക് അടുക്കുകയാണ്.റഷ്യയില്‍ വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. മരണസംഖ്യ 4693 ആയി. മരണനിരക്കില്‍ രണ്ടാമതുള്ള ബ്രിട്ടണില്‍ മരണസംഖ്യ 38,489 ആയി ഉയര്‍ന്നു. 2,74,762 പേര്‍ക്കാണ് ബ്രിട്ടണില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സ്പെയ്നില്‍ 2.86 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Back to top button