Kerala

നെടുമ്പാശേരി വഴി തോക്ക് കടത്തൽ; അന്വേഷണം പ്രഖ്യാപിച്ച് എൻഐഎ

നെടുമ്പാശേരി വഴി തോക്ക് കടത്താൻ ശ്രമിച്ച കേസും എൻഐഎ അന്വേഷിക്കുന്നു. തോക്ക് എത്തിച്ചത് ആർക്കു വേണ്ടിയെന്ന് പരിശോധിക്കും. തോക്ക് കടത്തിയത് പാലക്കാട് റൈഫിൾ അസോസിയേഷന്റെ പേരിലാണ്. എന്നാൽ ഇതുസംബന്ധിച്ച് അറിവില്ലെന്ന് റൈഫിൾ അസോസിയേഷൻ അധികൃതർ പറയുന്നു. കഴിഞ്ഞ നവംബറിൽ കെ.ടി റമീസിൽ നിന്ന് പിടിച്ചെടുത്ത് ആറ് തോക്കുകൾ. പിന്നീടുള്ള പരിശോധനയിൽ 13 തോക്കുകളുണ്ടെന്ന് കണ്ടെത്തി.

അതേസമം, കെ.ടി റമീസ് തോക്ക് കടത്തിയ കേസിൽ അഞ്ചു മാസം കഴിഞ്ഞിട്ടും ബാലിസ്റ്റിക് പരിശോധന റിപ്പോർട്ട് കൈമാറിയില്ല. റിപ്പോർട്ട് കസ്റ്റംസ് മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. ബാലിസ്റ്റിക് റിപ്പോർട്ട് ലഭിച്ചാൽ റമീസിനെ കേസിൽ പ്രതി ചേർക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലും പ്രതിയാണ് പെരിന്തൽമണ്ണ റമീസ് കെ.ടി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുന്നത്. നെടുമ്പാശേരി വഴി എയർ ഹോസ്റ്റസിനെ ഉപയോഗിച്ചുള്ള സ്വർണ കള്ളക്കടത്തിലും റമീസ് കെ.ടി പങ്കുള്ളതായി കസ്റ്റംസ് ചോദ്യം ചെയ്യലിൽ വ്യക്തമായി.

സ്വർണ കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതി ഫായിസ് തന്റെ അടുത്ത സുഹൃത്താണെന്ന് റമീസ് നേരത്തെ പറഞ്ഞിട്ടുണ്ട്. താൻ ഫയാസിനൊപ്പം താമസിച്ചിരുന്നത് ഷാർജയിലെ മൊബലയിലായിരുന്നെന്നും റമീസ് പറഞ്ഞു. സ്വർണക്കടത്തിന് ശേഷം കോഴിക്കോട് പലപ്പോഴും ഒത്തുചേരാറുണ്ടായിരുന്നെന്നും റമീസ് മൊഴി നൽകി.

Related Articles

Leave a Reply

Back to top button