Mukkam

കെ സി ഇ യു തിരുവമ്പാടി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

മുക്കം : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (കെ സി ഇ യു – സി ഐ ടി യു) തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. മുക്കം സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സി ഐ ടു യു സംസ്ഥാന കമ്മിറ്റിയംഗം ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ ടി ബിനു അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി പി മുരളീധരൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എ സലീന, കെ വിജയകുമാർ, ജില്ലാ കമ്മിറ്റിയംഗം ജനാർദ്ദനൻ എന്നിവർ സംസാരിച്ചു
ജില്ലാ കമ്മിറ്റിയംഗം സി ടി അബ്ദുൾ ഗഫൂർ സ്വാഗതം പറഞ്ഞു. കെ വിജയകുമാർ കൺവീനറായി 35 അംഗ കമ്മിറ്റിയെ കൺവെൻഷൻ തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button