Kozhikode
കാലാവധി കഴിഞ്ഞ ഗുളിക നൽകിയെന്ന് പരാതി

കോഴിക്കോട്∙ കോവിഡ് ലക്ഷണങ്ങളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 26 വയസ്സുകാരനായ പ്രവാസിക്ക് നൽകിയ മരുന്ന് കാലാവധി കഴിഞ്ഞതാണെന്നു പരാതി. ജിദ്ദയിൽ നിന്നെത്തിയ വാണിമേൽ സ്വദേശിയായ പ്രവാസിക്കാണു കഴിഞ്ഞ ഏപ്രിലിൽ കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് ഗുളിക നൽകിയത്.
മേയ് 14ന് നാട്ടിലെത്തിയ യുവാവിനെ ക്വാറന്റീനിൽ കഴിയുന്നതിനിടെ രോഗലക്ഷണങ്ങൾ കണ്ടതോടെ 26ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. 27ന് നൽകിയ ഗുളികയിൽ രണ്ടെണ്ണം കഴിച്ചതിന് ശേഷം കാലാവധി കഴിഞ്ഞതു ശ്രദ്ധയിൽപെട്ടതോടെ അധികൃതരെ അറിയിച്ചു. ഇതോടെ നഴ്സ് എത്തി ബാക്കി ഗുളികകൾ തിരിച്ചു വാങ്ങിയതായി യുവാവ് പറയുന്നു.
News from Manorama







