തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ കെടുകാര്യസ്ഥത; എൽ.ഡി.എഫ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ കെടുകാര്യസ്ഥതയിലും, കാര്യക്ഷമത ഇല്ലായ്മയിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് തിരുവമ്പാടി പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്താഫീസിലേക്ക് വൻ ബഹുജന മാർച്ച് നടത്തി.

ഈ വർഷത്തെ പദ്ധതി നിർവഹണച്ചെലവ് 11.7% മാത്രമാണ് എന്നും. ഇത് ജില്ലയിലെ ഏറ്റവും മോശമായി ശതമാനമാണെന്നും. മാലിന്യ സംസ്കരണം നടക്കുന്നില്ല. ...
ഉപകരണങ്ങൾ തുരുമ്പെടുത്തുനശിക്കുന്നു. പൊതുശ്മശാനം കേടുവന്നു കിടക്കുന്നു.
വഴിവിളക്കുകൾ കത്തുന്നില്ല.
പൊതു കളിസ്ഥലവും, പൊതു പാർക്കിംഗ് സ്റ്റേഷനും സ്ഥാപിക്കാനായില്ല. റോഡുകൾക്കിരുവശവും കാടും പടലും മുള്ളുകളും വളർന്ന്, കാൽനടയാത്രക്കാർക്ക് പോലും ദുഷ്ക്കരമായിട്ടും ഗ്രാമ പഞ്ചായത്ത് യാതൊന്നും ചെയ്യുന്നില്ല.

ഇത്തരം പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം ഉണ്ടാക്കണം എന്നാവശ്യപ്പെട്ട് തിരുവമ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി.

മുൻ പഞ്ചായത്തു പ്രസിഡണ്ട് ജോളി ജോസഫ് ഉത്ഘാടനം ചെയ്തു. സി എൻ പുരുഷോത്തമൻ സ്വാഗതം പറഞ്ഞു.

ജോയി മ്ലാങ്കുഴി അധ്യക്ഷനായ ചടങ്ങിൽ. അബ്രഹാം മാനുവൽ, ലാൽ കുമാർ, കെ. ഫൈസൽ, ഫിറോസ് ഖാൻ, ഗണേഷ് ബാബു, കെ. എം മുഹമ്മദലി, കെ.ഡി ആൻ്റണി, വിൽസൺ താഴത്തുപറമ്പിൽ, ബേബി മണ്ണംബ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു.
[+] Show More
Load More