TOP NEWS
കുടുംബശ്രീ രജതോത്സവം. സ്വാഗതസംഘം രൂപീകരിച്ചുപുതുപ്പാടി : കൊട്ടാരക്കോത്ത് പരേതനായ ചേക്കുട്ടി ഹാജിയുടെ ഭാര്യ തട്ടാരപ്പൊയിൽ കദീജ അന്തരിച്ചുമഹല്ലുകളുടെ പുരോഗതിക്ക് ഐക്യം അനിവാര്യം; സാദിഖലി ശിഹാബ് തങ്ങൾമുജാഹിദ് പത്താം സംസ്ഥാന സമ്മേളനം; കൊടിയത്തൂരിൽ പ്രചരണ പ്രവർത്തനങ്ങൾ ഊർജിതമായിതിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം; നവംബർ 28 ന്അടിയന്തര ജീവൻ രക്ഷാ പരിശീലനം നാളെസുരക്ഷയകലെ; കക്കാടംപൊയിൽ റോഡിലെ എസ് വളവ് ഇന്നും പേടിസ്വപ്നംപാഠ്യപദ്ധതി ചട്ടക്കൂട്: കൊടിയത്തൂർ പഞ്ചായത്ത് തല ജനകീയ ചർച്ച നടത്തിപി.ടി.എം ഹയർ സെക്കൻ്ററി സ്കൂളിലേക്കുള്ള യാത്രാ പ്രശ്നം; ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായികൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ കിഡ്സ് പാർക്ക് തുറന്നു
Kozhikode

മോഷണസംഘം സഞ്ചരിച്ച ജീപ്പ് അപകടത്തിൽ പെട്ടു: 2 പേർ പിടിയിൽ

കൊടുവള്ളി ∙ മോഷണസംഘം സഞ്ചരിച്ച ജീപ്പ് അപകടത്തിൽ പെട്ടതിനെ തുടർന്ന് 2 പേർ പിടിയിൽ. പെരിന്തൽമണ്ണ തിരൂർക്കാട് ഓടപറമ്പിൽ അജ്മൽ(25), പുത്തണത്താണി ചുങ്കം ആലുങ്ങൽ ജുനൈദ്(24) എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മലപ്പുറം സ്വദേശി റഹീം ഓടിപ്പോയി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മോഡേൺ ബസാറിനു സമീപമാണ് സംഭവം. വയനാട് ഭാഗത്തുനിന്നു കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന നമ്പറില്ലാത്ത ജീപ്പ് അപകടത്തിൽ പെട്ടതിനെ തുടർന്നാണ് നാട്ടുകാർ ഓടിക്കൂടിയത്. ജീപ്പ് നിയന്ത്രണം വിട്ട് പഴയ ആർടിഒ ഓഫിസിനു സമീപത്തെ വ്യാപാര സ്ഥാപനത്തിനു മുകളിലേക്ക് ചരിയുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ജീപ്പിലുണ്ടായിരുന്ന മൂന്നുപേരെയും പുറത്തെത്തിച്ച് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. മൂന്നുപേരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും റഹീം നാട്ടുകാരെയും പൊലീസിനെയും വെട്ടിച്ചു കടന്നു. ആശുപത്രിയിൽ നിന്ന് ഇറങ്ങി ഓടിയ ജുനൈദിനെ നാട്ടുകാരും പൊലീസും പിന്തുടർന്നു പിടികൂടുകയായിയിരുന്നു.

ഇരുവരെയും പൊലീസ് പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2 പേരും ലഹരിയിലാണെന്നു പൊലീസ് പറഞ്ഞു വാഹനത്തിന്റെ രഹസ്യ അറയിൽ നിന്നു 10 മൊബൈൽ ഫോണുകൾ കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം കോഴിച്ചെനയിലെ പാർസൽ സ്ഥാപനത്തിൽ നിന്നു മോഷ്ടിച്ചതാണ് ഇവയെന്നു പൊലീസ് പറഞ്ഞു. അജ്മൽ 28 മോഷണ കേസുകളിൽ പ്രതിയാണ്. കസ്റ്റഡിയിലുള്ള ഇരുവരെയും ചോദ്യം ചെയ്ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് എസ്ഐ സായൂജ് കുമാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button