തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളിലെ കാൻഡിഡേറ്റ് സെറ്റിംഗ് ഇന്ന് ആരംഭിക്കും

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങളിലെ കാൻഡിഡേറ്റ് സെറ്റിംഗ് ഇന്ന് ആരംഭിക്കും. 3,940 കൺട്രോൾ യൂണിറ്റുകളും 10,060 ബാലറ്റ് യൂണിറ്റുകളുമാണ് ജില്ലയിൽ വോട്ടെടുപ്പിനായി ഉപയോഗിക്കുക.
ആദ്യഘട്ട പരിശോധന കഴി ഞ്ഞ് പ്രവർത്തനസജ്ജമായ ഇ ലക്ട്രോണിക് വോട്ടിംഗ് മെഷീനു കൾ ജില്ലയിലെ വെയർ ഹൗസിൽനിന്നും ബ്ലോക്ക്, മുനിസിപ്പൽ, കോർപറേഷൻ റിട്ടേണിംഗ് ഓഫീസമാർക്ക് കൈമാറിയിട്ടുണ്ട്. ഇവയുടെ രണ്ടാംഘട്ട പരിശോധനയും പൂർത്തിയായിട്ടുണ്ട്. കാൻഡിഡേറ്റ് സെറ്റിംഗ് കഴിഞ്ഞശേഷം മെഷീനുകൾ വിതരണ കേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കും. അവ വോട്ടെടുപ്പിന്റെ തലേദിവസം പോളിംഗ് ഉദ്യോഗസ്ഥർക്ക് മറ്റു പോളിംഗ് സാമഗ്രികൾക്കൊപ്പം വിതരണം ചെയ്യും.
പൊതുതെരഞ്ഞെടുപ്പിന് മൾട്ടി പോസ്റ്റ് ഇവിഎമ്മാണ് ഉപയോഗിക്കുക. പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന ഇവിഎമ്മിന് ഒരു കൺട്രോൾ യൂണിറ്റും മുന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടായിരിക്കും. വോട്ടിംഗ് കംപാർട്ട്മെ ന്റിൽ വെച്ചിട്ടുള്ള മൂന്നു ബാലറ്റ് യൂണിറ്റുകൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിക്കുക. നഗരസഭകളിൽ ഒരു കൺട്രോൾ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്. ഇവിഎം മെഷീ നുകൾക്ക് സാങ്കേതിക ബുദ്ധിമു ട്ടുകൾ അനുഭവപ്പെട്ടാൽ റിസർവ് ഇവിഎം മെഷീനുകളും സജ്ജമാണ്. 25 ശതമാനം റിസർവ് ഇവിഎം മെഷീനുകൾ റിട്ടേണിംഗ് ഓഫീസർമാരുടെ അധീനതയിൽ സൂക്ഷിക്കും.ഒരു ബാലറ്റ് യൂണിറ്റിൽ 15 വരെ സ്ഥാനാർഥികളെയാണ് ക്രമീകരിക്കുന്നത്. ഏതെങ്കിലും തലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം 15-ൽ കൂടുതലുണ്ടെങ്കിൽ രണ്ടാമതൊരു ബാലറ്റ് യൂണിറ്റ് കൂടി സജ്ജമാക്കും. 16മുതലുള്ള സ്ഥാനാർഥികളുടെ വിവരം രണ്ടാമത്തെ ബാലറ്റ് യൂണിറ്റിലാണ് ക്രമീകരിക്കുക. വോട്ടിംഗ് മെഷീനുകളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കുന്നതിന് ഇത്തവണ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക ഇവിഎം സോഫ്റ്റ്വെയർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.






