Mukkam

ഇന്ധന സെസ്സ് പിൻവലിക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യന്മുഴി യൂണിറ്റ്

മുക്കം: നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ് മൂലം പൊറുതിമുട്ടിയ സാധാരണക്കാരായ ജനങ്ങൾക്ക് ഇന്ധന വിലവർധനവ് ഇരുട്ടടി ആകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. സാധാരണക്കാരന്റെ ജീവിത ബഡ്ജറ്റ് ഇപ്പോൾ തന്നെ മൂന്നിരട്ടി ആയിട്ടുണ്ടെന്നും ഇനിയും ഇന്ധന വില വർദ്ധിച്ചാൽ നിത്യോപയോഗ സാധനങ്ങളുടെ വില സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും താങ്ങാവുന്നതിൽ അപ്പുറം ആകുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യന്മുഴി യൂണിറ്റ് സംഘടിപ്പിച്ച ടി നസിറുദ്ദീൻ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

വില വർധന നടപ്പിലാക്കിയാൽ സമരപരിപാടികളുമായി വ്യാപാരികൾ തെരുവിൽ ഇറങ്ങേണ്ടി വരുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക അഭിപ്രായപ്പെട്ടു. നിർധനരായ രോഗികൾക്കുള്ള ചികിത്സാസഹായം യോഗത്തിൽ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോസഫ് പൈമ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡണ്ട് പി പ്രേമൻ ടി നസറുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തി.

Related Articles

Leave a Reply

Back to top button