പുതുപ്പാടി സെന്റ് ജോർജ് ഡയാലിസിസ് സെന്റർ കുടുംബ സംഗമം നടത്തി

പുതുപ്പാടി: ഈങ്ങാപ്പുഴ സെന്റ് ജോർജ് ചാരിറ്റബിൾ ഡയാലിസിസ് സെന്ററിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഡയാലിസിസ് ചെയ്യുന്ന രോഗികളുടെയും അവരുടെ കൂട്ടിരിപ്പുകാരുടെയും സംഗമം നടത്തി. ഡയാലിസിസ് സെന്റർ ഫിനാൻഷ്യൽ എക്സിക്യൂട്ടീവ് ഫാ.പോൾജി കെ ജോൺ പരിപാടികൾക്ക് നേതൃത്വം നൽകി. നെഫ്രോളജിസ്റ്റ്മാരായ ഡോ.അരവിന്ദ് കൃഷ്ണകുമാർ, ഡോ.ഷബ്ന സുലൈമാൻ എന്നിവർ ഡയാലിസിസ്, ഭക്ഷണക്രമങ്ങൾ, കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ, ചിലവുകൾ എന്നിവയെ കുറിച്ചും ഡയാലിസിസ് സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ.സിബി പൊന്നൂസ് എ.വി ഫിസ്റ്റുല കെയറിനെ കുറിച്ച് ക്ലാസ് നൽകുകയും ചെയ്തു.
കിഡ്നി മാറ്റിവെച്ച സൈമൺ, സഹോദരിക്ക് കിഡ്നി ദാനം ചെയ്ത മിനി സജി എന്നിവർ രോഗികളോട് തങ്ങളുടെ അനുഭവം പങ്കുവയ്ക്കുകയും കിഡ്നി മാറ്റിവെക്കുന്നതിനെ കുറിച്ചുള്ള സംശയ നിവാരണം നടത്തുകയും ചെയ്തു. ഡയാലിസിസ് സെന്ററിലെ ജീവനക്കാരുടെ കലാപരിപാടികളും ഗായിക അഭിയയുടെ പാട്ടുകളും പരിപാടികൾക്ക് മിഴിവേകി.






