Karassery
എം.എൽ.എക്ക് സ്വീകരണവും ഉന്നത വിജയികൾക്ക് ആദരവും സംഘടിപ്പിച്ചു

കാരശ്ശേരി: യു.ഡി.എഫ് നെല്ലിക്കപറമ്പ് വാർഡ് കമ്മിറ്റി സി.കെ കാസിം
എം എൽ എക്ക് സ്വീകരണവും ഉന്നത വിജയികൾക്ക് ആദരവും സംഘടിപ്പിച്ചു.
ട്രീബുട്ട്ന്റെ സഹകരണത്തോടെ വാർഡിലെ എല്ലാ വീട്ടിലും ഫലവൃക്ഷ തൈകൾ നടുന്നതിന്റെ ഉദ്ഘാടനവും നടന്നു. വാർഡിലെ ഉന്നത വിജയികളെ നൽകി ആദരിക്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിജീഷ് അധ്യക്ഷത വഹിച്ചു. എം. ടി. അഷ്റഫ്, മസമാൻ ചാലുളി, റോയ് മാസ്റ്റർ, കെ പി അബ്ദുള്ള ഹാജീ, മൊയ്ദു കാരി, മണ്ണിൽ മുഹമ്മദ്, കെ. പി. ഉണ്ണിമോയിൻകുട്ടി, അമീൻ അടുക്കത്തിൽ, ഷൗക്കത്ത് ടി. ടി, സാദിക്ക് പുതിയോട്ടിൽ, കലന്തൻ ഹാജീ, നാസി കൊത്താനാപറമ്പ്, മണ്ണിൽ അബ്ദുറഹിമാൻ സംസാരിച്ചു.







