Karassery

പഞ്ചായത്ത് കായികമേള:സി.എച്ച് സ്കൂളിന് ചാമ്പ്യൻ പട്ടം; വർണാഭമായ വിജയാഘോഷം

കാരശ്ശേരി: കാരശ്ശേരി ഗ്രാമ പഞ്ചായത്ത് കായിക മേളയിൽ 111 പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യൻമാരായി മികച്ച നേട്ടം കൈവരിച്ച നെല്ലിക്കാപറമ്പ് സി.എച്ച് മെമ്മോറിയൽ എൽ.പി സ്കൂൾ പിടിഎ കമ്മറ്റിയുടെ നേതൃത്വത്തിൽ ആവേശകരമായ വിജയാഘോഷം സംഘടിപ്പിച്ചു. അധ്യാപകർ, പി.ടി.എ കമ്മിറ്റി അംഗങ്ങൾ, നാട്ടുകാർ, വിദ്യാർഥികൾ എന്നിവർ അണിനിരന്ന വിജയാഘോഷ റാലി ശ്രദ്ധേയമായി.

സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്ത റാലിയിൽ ചാമ്പ്യൻ ട്രോഫിയുടെ പ്രദർശനവും ഒരുക്കിയിരുന്നു.കായിക പ്രതിഭകൾക്ക് ആവേശം പകർന്നുകൊണ്ട് താളമേളങ്ങളുടെയും ബാൻഡ് സംഘത്തിന്റെയും അകമ്പടിയോടെ നടന്ന റാലി നെല്ലിക്കാപറമ്പ് അങ്ങാടിയിൽ ആഘോഷാന്തരീക്ഷം സൃഷ്ടിച്ചു.

തുടർന്ന് നെല്ലിക്കാപറമ്പ് അങ്ങാടിയിൽ ഓട്ടോ തൊഴിലാളികളുടെയും നാട്ടുകാരുടെ നേതൃത്വത്തിൽ സ്കൂളിന് ഉജ്ജ്വല സ്വീകരണം നൽകി. സ്വീകരണ സമ്മേളനം കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ തുടർച്ചയായ നേട്ടങ്ങളിൽ സ്കൂളിലെ അഭിനന്ദിച്ചു. പഞ്ചായത്തിൽ കൂടുതൽ എൽ എസ് എസ് നേടിയ സ്കൂളിന് വാർഡ് മെമ്പർ സി.കെ വിജീഷ് പ്രത്യേക ഉപഹാരം നൽകി.

ഹെഡ്മാസ്റ്റർ സി.കെ ഷമീർ, പി.ടി.എ പ്രസിഡന്റ് ശരീഫ് എരഞ്ഞിമാവ്, മാനേജർ പി. അബ്ദുറഹ്മാൻ സുല്ലമി, ശ്രീമതി ജിജിത സുരേഷ്, എസ്.എസ്.ജി. കൺവീനർ ശരീഫ് ആദംപടി, എന്റെ നെല്ലിക്കാപറമ്പ് സന്നദ്ധസേന സേന ചീഫ് കോഡിനേറ്റർ മുനീർ പിടി, യു.പി അബ്ദുൽ ഹമീദ് മാസ്റ്റർ, എം. അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.

സ്കൂളിന്റെ കായിക നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച വിദ്യാർഥികളെയും അധ്യാപകരെയും ചടങ്ങിൽ അഭിനന്ദിച്ചു. പരിപാടികൾക്ക് ഫായിസ് മാസ്റ്റർ, അജ്മൽ ഷിഹാദ്, മുഹ്സിന പാറമ്മൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button