Karassery

കാരശ്ശേരിയിലും വേണ്ടേ ഒരു നല്ല സ്റ്റേഡിയം മലാംകുന്ന് സ്‌റ്റേഡിയം നവീകരണം എന്നുണ്ടാകും

കാരശ്ശേരി : ഗ്രാമപ്പഞ്ചായത്തിലെ കായികപ്രേമികളുടെയും നാട്ടുകാരുടെയും പതിറ്റാണ്ടുകൾനീണ്ട സ്വപ്നമായ മലാംകുന്ന് സ്റ്റേഡിയത്തിന്റെ നവീകരണം ഇനിയും യാഥാർഥ്യമായില്ല. ഒടുവിൽ കഴിഞ്ഞസർക്കാരിന്റെ കാലത്ത് അന്നത്തെ എം.എൽ.എ. ലിന്റോ ജോസഫ് മുൻകൈയെടുത്ത് രണ്ടുകോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. എന്നാൽ, ഇതേവരെ തുടർനടപടികളൊന്നും ആരംഭിച്ചിട്ടില്ല. സ്റ്റേഡിയം നവീകരണം ഇനിയും എത്രനാൾ നീണ്ടുപോകുമെന്ന ആശങ്കയിലാണ് നാട്ടുകാരും കായികപ്രേമികളും. മൂന്നുപതിറ്റാണ്ടിലധികമായി അടിസ്ഥാനസൗകര്യങ്ങളില്ലാതെ അവഗണിക്കപ്പെട്ടുകിടക്കുന്ന ഈ സ്റ്റേഡിയം നവീകരിക്കണമെന്ന ആവശ്യത്തിനും അത്രത്തോളം പഴക്കമുണ്ട്.

ഒന്നേകാൽ ഏക്കറിലധികം വിസ്തൃതിയുള്ള ഗ്രാമപ്പഞ്ചായത്ത് സ്റ്റേഡിയം നിലവിൽ കല്ലും ചരലും മണലും പുല്ലുമൊക്കെയായി കിടക്കുന്നു. മഴക്കാലത്ത് വെള്ളക്കെട്ടായി മാറുന്ന അവസ്ഥയുമുണ്ട്. അഖിലകേരള ഫുട്ബോൾ ടൂർണമെൻറ്, കബഡി ടൂർണമെൻറ്, സ്കൂൾ കായികമേളകൾ തുടങ്ങിയവ മുൻപ് ഈ സ്റ്റേഡിയത്തിൽ നടന്നിരുന്നു. എന്നാൽ, അടിസ്ഥാനസൗകര്യങ്ങൾ ഒന്നുമില്ലാത്തതിനാൽ ഈ മൈതാനത്തെ ഇത്തരം ആവശ്യങ്ങൾക്ക് പര്യപ്തമല്ലാത്ത അവസ്ഥയിലാണ്.

Related Articles

Leave a Reply

Back to top button