Kodanchery

സ്നേഹാരാമത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത് എൻഎസ്എസ് വളണ്ടിയർമാർ

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കല്ലന്ത്രമേട് ജംഗ്ഷനിൽ പ്രവർത്തിച്ചുവരുന്ന സ്നേഹാരാമത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. എൻഎസ്എസ് വളണ്ടിയർമാർ ആവേശപൂർവം പ്രവർത്തനങ്ങളിൽ പങ്കാളികളായി.

പാതയോരങ്ങൾ മനോഹരവും വൃത്തിയുള്ളതുമാക്കി പരിസ്ഥിതി സൗഹൃദ ഇടങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ എൻഎസ്എസ് ആവിഷ്കരിച്ച പദ്ധതിയാണ് സ്നേഹാരാമം. വർഷങ്ങളായി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ പ്രസ്തുത ജംഗ്ഷനിലെ സ്നേഹാരാമത്തിന്റെ പരിപാലനവും സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തിവരുന്നു.

പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ബിന്ദു ജോർജ് പങ്കുചേർന്നു. പദ്ധതിയുടെ ആരംഭം മുതൽ തുടർച്ചയായ പിന്തുണയും സഹകരണവും നൽകിവരുന്ന വാർഡ് മെമ്പറുടെ സാന്നിധ്യം വളണ്ടിയർമാർക്ക് ഏറെ പ്രോത്സാഹനമായി. പൊതുസ്ഥലങ്ങളുടെ സംരക്ഷണത്തിലും പരിസ്ഥിതി പരിപാലനത്തിലും വിദ്യാർത്ഥികളുടെ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിലും ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നു.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിൻസി കെ.ജെ., വളണ്ടിയർ ലീഡർമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button