Nellipoyil

ഒമാനിൽ വാഹനാപകടം; മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

നെല്ലിപ്പൊയിൽ: ഒമാനിലെ സിനാവിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ മകൾ അലേന (14) മരിച്ചു. നെല്ലിപ്പൊയിലിലെ വ്യാപാരി മനോജ് നിരവത്തിന്റെ സഹോദരിയുടെ മകളാണ് അലേന.

ഒമാനിലെ ഇബ്ര ഇന്ത്യൻ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. താമരശ്ശേരി അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂളിലും അലേന പഠിച്ചിട്ടുണ്ട്.

സിനാവ് ആശുപത്രിയിൽ നഴ്‌സുമാരായി ജോലി ചെയ്യുന്ന സിജു–മോളി ദമ്പതികളുടെ മകളാണ് അലേന. മകളെ ആശുപത്രിയിൽ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകുന്നതിനിടെ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ സിജുവിനെയും മോളിയെയും ഇബ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അലേനയുടെ മൃതദേഹം സിനാവ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button