Nellipoyil

മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ മെഗാ ക്വിസ് മത്സരം നടത്തി

നെല്ലിപ്പൊയിൽ : മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ ‘ആണ്ടോളം നീണ്ട വായന’ എന്ന പേരിൽ മെഗാ പത്രക്വിസ് നടത്തി. ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയുമായി സഹകരിച്ച് വിദ്യാലയത്തിലെ നല്ല പാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പത്രവാർത്തകളെ അടിസ്ഥാനമാക്കി മത്സരം നടത്തിയത്.

റയാൻ സെബാസ്റ്റ്യൻ – അഗസ്റ്റിൻ ബിനോജ് ടീം ഒന്നാം സ്ഥാനവും, ആദ കെ. ഡോളമി – സേറ ബിനോജ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.രാജ്യാന്തര ചലച്ചിത്ര പുരസ്‌കാരം നേടിയ ബാലതാരം എ.എസ് അഞ്ജന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

പി.ടി.എ പ്രസിഡന്റ് ജിനേഷ് കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഞ്ജനയ്ക്ക് ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.പ്രധാനധ്യാപകൻ ജിബിൻ പോൾ, അഖില ബെന്നി തുടങ്ങിയവർ സംസാരിച്ചു. സി.ജിസ റോസ്, ജെസ്‌ന ജോണി, അഖില മോൾ സി.ബി, നെവിൽ ജോർജ്, അമല ചാക്കോ, ബിജോ മാത്യു എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button