Nellipoyil

ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി മഞ്ഞുവയൽ വിമല യു.പി സ്കൂൾ

നെല്ലിപ്പൊയിൽ : താമരശ്ശേരി സബ്ജില്ലാ യു.പി വിഭാഗം ശാസ്ത്രമേളയിൽ മഞ്ഞുവയൽ വിമല യു.പി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് മാസ്റ്റർ, കണ്ണോത്ത് സെന്റ് ആന്റണീസ് സ്കൂൾ മാനേജർ ഫാ. ബിനു പുളിക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വിദ്യാർഥികളുടെ മികച്ച പ്രകടനവും അധ്യാപകരുടെ കൃത്യമായ പരിശീലനവും കൂട്ടായ പരിശ്രമവുമാണ് ഈ തിളക്കമാർന്ന വിജയത്തിന് വഴിയൊരുക്കിയത്.
വിജയികളായ വിദ്യാർഥികളെയും പരിശീലനം നൽകിയ അധ്യാപകരെയും സ്കൂൾ മാനേജ്മെന്റ്, പി.ടി.എ., അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ അഭിനന്ദിച്ചു.

Related Articles

Leave a Reply

Back to top button