Kodanchery

ചെത്തുതൊഴിലാളി തെങ്ങിൽ നിന്നും വീണ് മരിച്ചു

കോടഞ്ചേരി : കള്ള് ചെത്ത് തൊഴിലാളി തെങ്ങിൽ നിന്നും കുഴഞ്ഞു താഴെ വീണു മരിച്ചു.

കൂടത്തായി മൂഴിക്കുന്നത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തെങ്ങ് ചെത്തുന്നതിടെ മൈക്കാവ് സ്വദേശി വടക്കേതടത്തിൽ ഷിജി (54) ആണ് കുഴഞ്ഞ് വീണത്.

ഉടൻ ഓമശ്ശേരി ശാന്തി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: മായ.

മക്കൾ:
ചിഞ്ചു, ചഞ്ചൽ.

സംസ്കാരം പിന്നീട്.

Related Articles

Leave a Reply

Back to top button